15 C
Saudi Arabia
Wednesday, February 4, 2026
spot_img

എറണാകുളം മലയാറ്റൂരിൽ കാണാതായ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്തിനെ ചോദ്യം ചെയ്യുന്നു

കൊച്ചി: എറണാകുളം മലയാറ്റൂർ മുണ്ടങ്ങാമറ്റം സ്വദേശിനിയും ഏവിയേഷൻ ബിരുദ വിദ്യാർഥിനിയുമായ ചിത്ര പ്രിയയെ (19) കാണാതായ സംഭവത്തിൽ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ച മുതൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം സെബിയൂർ കൂരാപ്പിള്ളി കയറ്റത്തിലെ ഗ്രൗണ്ടിലാണ് കണ്ടെത്തിയത്.

പ്രാഥമിക നിഗമനത്തിൽ മൃതദേഹത്തിന് പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു. മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. മരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്കായി പെൺകുട്ടിയുടെ മൊബൈൽ ഫോൺ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

പെൺകുട്ടിയുടെ ആൺസുഹൃത്തിനെ ഉൾപ്പെടെയുള്ളവരെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.

Related Articles

- Advertisement -spot_img

Latest Articles