അബൂദബി അൽ റീം ദ്വീപിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ വൻ തീപിടിത്തം

അബൂദബി: അബൂദബിയിലെ അൽ റീം ദ്വീപിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ മുകൾഭാഗത്തേക്ക് കറുത്ത പുക വ്യാപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.

വിവരം അറിഞ്ഞ ഉടൻതന്നെ അബൂദബി പോലീസും സിവിൽ ഡിഫൻസ് അതോറിറ്റി സംഘങ്ങളും സ്ഥലത്തെത്തി തീ നിയന്ത്രണത്തിലാക്കാനും രക്ഷാപ്രവർത്തനം നടത്താനുമുള്ള ശ്രമങ്ങൾ തുടങ്ങി. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും, പൊതുജനങ്ങൾ ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും പോലീസ് നിർദ്ദേശം നൽകി.

Related Articles

- Advertisement -spot_img

Latest Articles