തിരുവനന്തപുരം: എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം സെഷൻസ് കോടതി ഇന്ന് വിധി പറയും. വിവാഹ വാഗ്ദാനം നൽകി യുവതിയെ ഔട്ട് ഹൗസിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നതാണ് കേസ്. അടച്ചിട്ട മുറിയിലായിരുന്നു കോടതിയിൽ വാദം കേട്ടത്. ഇന്ന് വിധി വരുന്നതുവരെ രാഹുലിനെതിരെ മറ്റ് നിയമനടപടികളിലേക്ക് കടക്കരുതെന്ന് കോടതി പോലീസിന് നിർദ്ദേശം നൽകിയിരുന്നു.
ഇതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിക്കാരിയെ സൈബർ ഇടങ്ങളിൽ അധിക്ഷേപിച്ച കേസിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ, മഹിള കോൺഗ്രസ് നേതാവ് രജിത പുളിയ്ക്കൽ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയും പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ഈ ഹർജികളിൽ പോലീസ് ഇന്ന് റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.



