23.4 C
Saudi Arabia
Sunday, March 22, 2026
spot_img

കണ്ണൂരിൽ എൽ.ഡി.എഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് റിജിൽ മാക്കുറ്റി

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ കോർപ്പറേഷനിലെ ആദികടലായി ഡിവിഷനിൽ എൽ.ഡി.എഫിനെ ഞെട്ടിച്ച് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റും കെ.പി.സി.സി. അംഗവുമായ റിജിൽ മാക്കുറ്റിക്ക് ഉജ്ജ്വല വിജയം. കഴിഞ്ഞ രണ്ട് തവണയും ഇടതുപക്ഷം വിജയിച്ച സിറ്റിങ് സീറ്റിലാണ് റിജിൽ മാക്കുറ്റി മികച്ച വിജയം നേടിയത്.

ശക്തമായ പ്രചാരണമായിരുന്നു സി.പി.എം., ബി.ജെ.പി. പാർട്ടികൾ റിജിലിനെതിരെ നടത്തിയിരുന്നത്. ഈ വെല്ലുവിളികളെ മറികടന്നാണ് അദ്ദേഹം 1404 വോട്ടുകൾ നേടി വിജയം സ്വന്തമാക്കിയത്. സി.പി.ഐ. സ്ഥാനാർത്ഥി എം.കെ. ഷാജിക്ക് 691 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. കഴിഞ്ഞ മാസം യു.ഡി.എഫ്. പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രസംഗിച്ചതിന് പിന്നാലെ ഡി.വൈ.എഫ്.ഐ. റിജിൽ മാക്കുറ്റിക്കെതിരെ കൊലവിളി പ്രകടനം നടത്തിയിരുന്നു. ഈ രാഷ്ട്രീയ പോരാട്ടങ്ങൾക്കിടയിലും സീറ്റ് പിടിച്ചെടുത്തത് യു.ഡി.എഫിന് വലിയ ആവേശമായി.

 

Related Articles

- Advertisement -spot_img

Latest Articles