പത്തനംതിട്ട: പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തനും അടുപ്പക്കാരനുമായ ഫെനി നൈനാന് തദ്ദേശ തെരഞ്ഞെടുപ്പിൽ തോൽവി. ഫെനി മത്സരിച്ച അടൂർ നഗരസഭയിലെ എട്ടാം വാർഡിൽ എൻ.ഡി.എ. സ്ഥാനാർത്ഥിയാണ് വിജയിച്ചത്. ഫെനി നൈനാൻ ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ 23 കാരി നൽകിയ പീഡന പരാതിയിൽ ഫെനി നൈനാനും ആരോപണവിധേയനായിരുന്നു. ഈ ആരോപണം സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഉയർന്നു വന്നത് പാർട്ടിക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന്റെ മറ്റൊരു വിശ്വസ്തനായ റിനോ പി. രാജൻ ഏറത്തു പഞ്ചായത്തിലെ ആറാം വാർഡിൽ 240 വോട്ടിന് വിജയിച്ചു.



