20.1 C
Saudi Arabia
Wednesday, February 4, 2026
spot_img

“പെൻഷൻ വാങ്ങി ശാപ്പാട് കഴിച്ചവർ നന്ദികേട് കാണിച്ചു”; എം.എം. മണി

തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. നേരിട്ട കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ വോട്ടർമാർക്കെതിരെ രൂക്ഷ വിമർശനവുമായി എം.എം. മണി എം.എൽ.എ. രംഗത്ത്. ക്ഷേമ പെൻഷനുകൾ വാങ്ങി ‘ശാപ്പാട് കഴിച്ചവർ’ നന്ദികേട് കാണിച്ചെന്നാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞത്. “ക്ഷേമ പെൻഷൻ വാങ്ങി ഭംഗിയായി ശാപ്പാട് കഴിച്ചിട്ട് നൈമിഷിക വികാരത്തെ തുടർന്ന് എതിരായി വോട്ടുചെയ്തു. നന്ദികേട് കാണിച്ചു.

ഇതെല്ലാം വാങ്ങി നല്ല ഭംഗിയായി ശാപ്പാട് കഴിച്ചവർ നല്ല ഭംഗിയായി നമ്മക്കിട്ട് വെച്ചു എന്നാണ് എനിക്ക് തോന്നുന്നത്. ഇഷ്ടം പോലെ തിന്നിട്ട് നേരെ എതി​രെ വോട്ടുചെയ്താൽ അതിന്റെ പേര് ഒരുമാതിരി പെറപ്പുകേട് എന്ന് പറയും” എന്നും മണി ചോദിച്ചു. റോഡ്, പാലം, വികസന പ്രവർത്തനങ്ങൾ, ജനക്ഷേമ പരിപാടികൾ എന്നിവയെല്ലാം നടത്തിയിട്ടും വോട്ടർമാർ എതിരായി വോട്ട് രേഖപ്പെടുത്തിയതിലുള്ള അതൃപ്തിയാണ് ഈ വിവാദ പരാമർശങ്ങളിലൂടെ എം.എം. മണി പ്രകടിപ്പിച്ചത്. നേരത്തെയും രാഷ്ട്രീയ നേതാക്കൾക്കെതിരെയും മറ്റും വിവാദപരമായ ‘നാടൻ ഭാഷാ പ്രയോഗങ്ങൾ’ നടത്തിയ നേതാവാണ് അദ്ദേഹം.

 

 

Related Articles

- Advertisement -spot_img

Latest Articles