പ്രചാരണത്തിന് ഇറങ്ങാതെ ഒളിവിലിരുന്ന് മത്സരിച്ച ഫ്രഷ് കട്ട് സമരനേതാവിന് മിന്നും ജയം

താമരശ്ശേരി: കട്ടിപ്പാറയിൽ വിവാദമായ ഫ്രഷ് കട്ട് കോഴിയറവ് മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ നടന്ന സമരത്തിൽ പ്രതിയായി ഒളിവിലിരുന്ന് ജനവിധി തേടിയ സമരസമിതി ചെയർമാൻ സൈനുൽ ആബിദീൻ (ബാബു കുടുക്കിൽ) താമരശ്ശേരി പഞ്ചായത്തിൽ ഉജ്ജ്വല വിജയം നേടി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരു ദിവസം പോലും നേരിട്ട് ഇറങ്ങാതെയാണ് സൈനുൽ ആബിദീൻ, താമരശ്ശേരി പഞ്ചായത്തിലെ 11-ാം വാർഡിൽ മുസ്ലീം ലീഗിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി വിജയിച്ചത്.

സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് കേസിൽ പ്രതിയായ സൈനുൽ ആബിദീന്റെ വിജയം സമരക്കാർക്കും യു.ഡി.എഫിനും ആവേശം നൽകുന്ന ഫലമായി.

 

Related Articles

- Advertisement -spot_img

Latest Articles