15 C
Saudi Arabia
Wednesday, February 4, 2026
spot_img

വിമാനയാത്രക്കിടെ അമേരിക്കൻ യുവതിയുടെ ജീവൻ രക്ഷിച്ച് കർണാടക മുൻ എം.എൽ.എ

ബംഗളൂരു: ഗോവ-ന്യൂഡൽഹി വിമാനയാത്രക്കിടെ സഹയാത്രികയായ ഒരു അമേരിക്കൻ യുവതിയുടെ ജീവൻ രക്ഷിച്ചിരിക്കുകയാണ് കർണാടക മുൻ എം.എൽ.എയും ഡോക്ടറുമായ അഞ്ജലി നിംബാൽക്കർ. ഞായറാഴ്ചയായിരുന്നു സംഭവം. ഡൽഹിയിലെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ ഗോവയിൽ നിന്ന് യാത്ര തിരിച്ചതായിരുന്നു ഗോവയുടെ ചുമതലയുള്ള എ.ഐ.സി.സി. സെക്രട്ടറി കൂടിയായ നിംബാൽക്കർ.

യാത്രക്കിടെ കടുത്ത വിറയലും ക്ഷീണവും അനുഭവപ്പെട്ട യുവതിക്ക് ഡോക്ടർ നിംബാൽക്കർ സി.പി.ആർ. നൽകി. തുടർന്ന് യാത്രയിലുടനീളം അവർക്ക് വേണ്ട വൈദ്യസഹായം നൽകി ഡോക്ടർ ഒപ്പമുണ്ടായിരുന്നു. വിമാനം ഡൽഹിയിൽ ഇറങ്ങിയ ഉടൻ രോഗിയെ ആശുപത്രിയിലേക്ക് മാറ്റി. ഡോ. നിംബാൽക്കറിൻ്റെ സമയോചിതമായ ഇടപെടലാണ് യുവതിയുടെ ജീവൻ രക്ഷിക്കാൻ കാരണമായതെന്ന് അധികൃതർ അറിയിച്ചു. ഡോക്ടറുടെ ഈ നടപടിയെ അഭിനന്ദിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.

 

Related Articles

- Advertisement -spot_img

Latest Articles