23.4 C
Saudi Arabia
Sunday, March 22, 2026
spot_img

ലൈംഗികാതിക്രമം; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട് കേസുകൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ബലാത്സംഗക്കേസുകളിൽ കോൺഗ്രസ് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായക ദിനം. രാഹുലിനെതിരായ രണ്ട് കേസുകളും ഹൈക്കോടതി ഇന്ന് പരിഗണിക്കും. അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ആദ്യ കേസിൽ ഇന്ന് വിശദമായ വാദം നടക്കും. രണ്ടാമത്തെ ബലാത്സംഗക്കേസിൽ തിരുവനന്തപുരം ജില്ലാ കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീലും ഹൈക്കോടതി ഇന്ന് പരിഗണനക്കെത്തും.

മുൻകൂർ ജാമ്യം അനുവദിച്ചപ്പോൾ എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്ന് തിരുവനന്തപുരം കോടതി നിർദ്ദേശിച്ചിരുന്നു. അതേസമയം, രണ്ടാമത്തെ കേസിൽ ഇന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു മുന്നിൽ രാഹുൽ മാങ്കൂട്ടത്തിൽ ഹാജരായേക്കില്ലെന്നാണ് സൂചന. ഹാജരാകണമെന്ന് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും, എന്നാൽ അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ ഹാജരാകുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles