20.1 C
Saudi Arabia
Wednesday, February 4, 2026
spot_img

ഒമാനിൽ വൻ സ്വർണക്കവർച്ച; 23 കോടിയിലധികം രൂപയുടെ സ്വർണം മോഷ്ടിച്ചു, രണ്ട് യൂറോപ്യൻ പൗരന്മാർ അറസ്റ്റിൽ

മസ്‌കത്ത്: ഒമാൻ തലസ്ഥാനമായ മസ്‌കത്ത് ഗവർണറേറ്റിലെ ഒരു ജ്വല്ലറിയിൽ ഭിത്തി തുരന്ന് വൻ സ്വർണക്കവർച്ച. ഇരുപത്തിമൂന്നര കോടി രൂപയിലധികം വിലവരുന്ന സ്വർണമാണ് ഇവിടെനിന്ന് മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് ടൂറിസ്റ്റ് വിസയിലെത്തിയ രണ്ട് യൂറോപ്യൻ പൗരന്മാരെ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു.

ജ്വല്ലറിക്ക് സമീപം മുറിയെടുത്ത മോഷ്ടാക്കൾ പിന്നിലെ ഭിത്തി തുരന്നാണ് അകത്തുകടന്ന് കവർച്ച നടത്തിയത്. മോഷണം നടത്തിയ സ്വർണവും പണവും വാടകക്കെടുത്ത ഒരു ടൂറിസ്റ്റ് ബോട്ടിൽ കടൽക്കരയിലെത്തിച്ച് ഒളിപ്പിച്ച നിലയിൽ സാഹസികമായി നടത്തിയ അന്വേഷണത്തിനൊടുവിൽ പോലീസ് കണ്ടെടുത്തു. കവർച്ചയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് ഒമാൻ പോലീസ് അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles