കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് സെഫാനെ (13) കാണാതായി. പരീക്ഷയെഴുതുന്നതിനായി സ്‌കൂൾ യൂണിഫോമിൽ വീട്ടിൽ നിന്ന് പുറപ്പെട്ട സെഫാൻ ക്ലാസിൽ ഹാജരായിട്ടില്ലെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.
കട്ടിപ്പാറ ചമൽ കേളാംകുന്നിൽ താമസിക്കുന്ന കണ്ണൻകുന്ന് സെലീനയുടെ മകനാണ് സെഫാൻ. വിദ്യാർഥിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ താമരശ്ശേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മുഹമ്മദ് സെഫാനുവേണ്ടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9526613414, 9746728390 എന്നീ നമ്പറുകളിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.



