18.7 C
Saudi Arabia
Sunday, March 22, 2026
spot_img

തെരഞ്ഞെടുപ്പ് തോൽവി; ആത്മഹത്യക്ക് ശ്രമിച്ച യു.ഡി.എഫ്. സ്ഥാനാർഥി മരിച്ചു

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തോറ്റതിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച യു.ഡി.എഫ്. സ്ഥാനാർഥി ചികിത്സയിലിരിക്കെ മരിച്ചു. അരുവിക്കര ഗ്രാമപഞ്ചായത്തിലെ മണമ്പൂർ വാർഡിലെ സ്ഥാനാർഥിയായിരുന്ന 59 വയസ്സുകാരനായ വിജയകുമാരൻ നായർ ആണ് മരിച്ചത്.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശനിയാഴ്ച ഉച്ചയോടെ ഇദ്ദേഹം മരത്തിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. ഉടൻ തന്നെ മകൻ കണ്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും, ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മണമ്പൂർ വാർഡിൽ ബി.ജെ.പി. സ്ഥാനാർഥിയാണ് വിജയിച്ചത്. വിജയകുമാരൻ നായർ മൂന്നാം സ്ഥാനത്തായിരുന്നു.

തെരഞ്ഞെടുപ്പിൽ തോറ്റതിനെ തുടർന്ന് കടുത്ത മനോവിഷമത്തിലായിരുന്നു വിജയകുമാരൻ നായരെന്ന് ബന്ധുക്കൾ അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles