30 വർഷത്തെ സി.പി.എം. ഭരണത്തിന് അന്ത്യം; വടക്കഞ്ചേരിയിൽ മുൻ ബ്രാഞ്ച് സെക്രട്ടറി യു.ഡി.എഫ്. പ്രസിഡന്റാകും

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ പാലക്കാട്ടെ സി.പി.എമ്മിന്റെ കോട്ടയ്ക്ക് വിള്ളൽ വീഴ്ത്തിക്കൊണ്ട്, 30 വർഷം തുടർച്ചയായി ഭരിച്ച വടക്കഞ്ചേരി പഞ്ചായത്തിൽ സി.പി.എമ്മിന് ഭരണം നഷ്ടമായി. മുൻ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുടെ പിന്തുണയോടെയാണ് യു.ഡി.എഫ്. പഞ്ചായത്ത് ഭരണം പിടിച്ചത്.

സി.പി.എം. നടപടിയെ തുടർന്ന് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച സി. പ്രസാദ് ആണ് യു.ഡി.എഫിനെ പിന്തുണയ്ക്കുന്നത്. ഇതിന് പകരമായി പ്രസാദിനെ പഞ്ചായത്ത് പ്രസിഡന്റാക്കാൻ ധാരണയായി. ‘വോയിസ് വടക്കഞ്ചേരി’ എന്ന കൂട്ടായ്മയുടെ പേരിലാണ് പ്രസാദ് മത്സരിച്ച് 179 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്.

22 സീറ്റുകളുള്ള പഞ്ചായത്തിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും ഒമ്പത് സീറ്റുകൾ വീതമാണുള്ളത്. സ്വതന്ത്രനായ പ്രസാദിന്റെ പിന്തുണയോടെ യു.ഡി.എഫ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. എൻ.ഡി.എക്ക് മൂന്ന് സീറ്റുകളാണുള്ളത്

 

Related Articles

- Advertisement -spot_img

Latest Articles