18.5 C
Saudi Arabia
Wednesday, February 4, 2026
spot_img

രണ്ടുകോടി രൂപയുടെ കാർ കവർച്ച; മലപ്പുറത്ത് മുഖ്യസൂത്രധാരനായ ജീവനക്കാരൻ പിടിയിൽ

മലപ്പുറം: മലപ്പുറത്ത് കാർ യാത്രക്കാരനെ ആക്രമിച്ച് രണ്ടുകോടി രൂപ കവർന്ന കേസിലെ മുഖ്യ ആസൂത്രകൻ പോലീസ് പിടിയിലായി. കൂരിയാട് സ്വദേശി ഏറിയാടന്‍ സാദിഖ് അലിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കവർച്ചയ്ക്കിരയായ തെന്നല സ്വദേശി പറമ്പില്‍ മുഹമ്മദ് ഹനീഫയുടെ വിശ്വസ്തനായ ജോലിക്കാരനാണ് അറസ്റ്റിലായതെന്ന് പോലീസ് വെളിപ്പെടുത്തി.

പണം കൊണ്ടുപോകുന്ന വഴിയും സമയവും കൃത്യമായി ക്വട്ടേഷൻ സംഘത്തിന് ചോർത്തി നൽകുകയും കവർച്ച ആസൂത്രണം ചെയ്യുകയും ചെയ്തത് ഇയാളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ശാസ്ത്രീയ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

വിശ്വസ്തനായ ജീവനക്കാരൻ തന്നെ കവർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.

 

Related Articles

- Advertisement -spot_img

Latest Articles