26.8 C
Saudi Arabia
Sunday, March 22, 2026
spot_img

സമുദ്ര ഗതാഗത മേഖലയിൽ വൻ കുതിപ്പുമായി സൗദി; ജി20 രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്ത്

റിയാദ്: സമുദ്ര ഗതാഗത മേഖലയിൽ 32 ശതമാനം വളർച്ച രേഖപ്പെടുത്തി ജി20 രാജ്യങ്ങളിൽ സൗദി അറേബ്യ രണ്ടാം സ്ഥാനത്തെത്തിയതായി യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്‌മെന്റ് (UNCTAD) പുറത്തുവിട്ട 2024-ലെ റിപ്പോർട്ട് വ്യക്തമാക്കുന്നു. സമുദ്ര ഗതാഗത സൂചികയിൽ ഉണ്ടായ ഈ ഗണ്യമായ മുന്നേറ്റം സൗദി അറേബ്യയുടെ ലോജിസ്റ്റിക് മേഖലയിലെ കരുത്തും അന്താരാഷ്ട്ര വ്യാപാര രംഗത്തെ വർദ്ധിച്ചുവരുന്ന സ്വാധീനവുമാണ് വെളിപ്പെടുത്തുന്നത്.

സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായി തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും കടൽ മാർഗമുള്ള ചരക്ക് നീക്കം വേഗത്തിലാക്കുന്നതിനും സർക്കാർ നടപ്പിലാക്കിയ പരിഷ്കാരങ്ങളാണ് ഈ വിജയത്തിന് പിന്നിലെന്ന് സൗദി ട്രാൻസ്‌പോർട്ട് ആൻഡ് ലോജിസ്റ്റിക് സർവീസസ് അതോറിറ്റി അറിയിച്ചു. ആഗോള തലത്തിൽ ലോജിസ്റ്റിക്സ് ഹബ്ബായി മാറാനുള്ള സൗദിയുടെ നീക്കങ്ങൾക്ക് വലിയ ഊർജ്ജം നൽകുന്നതാണ് ഈ പുതിയ റിപ്പോർട്ട്.

 

Related Articles

- Advertisement -spot_img

Latest Articles