23.4 C
Saudi Arabia
Sunday, March 22, 2026
spot_img

പ്രസവിച്ചു കിടന്ന യുവതിയെ കാണാനെത്തിയ ഗുണ്ടയെ ഭർത്താവും സംഘവും വെട്ടിക്കൊന്നു

ചെന്നൈ: പ്രസവിച്ചു കിടന്ന സുഹൃത്തായ യുവതിയെ സന്ദർശിക്കാനെത്തിയ കുപ്രസിദ്ധ ഗുണ്ടയെ ഭർത്താവും കൂട്ടാളികളും ചേർന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. ചെന്നൈ കിൽപ്പോക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സിനിമാ സ്റ്റൈലിനെ അനുസ്മരിപ്പിക്കുന്ന കൊലപാതകം നടന്നത്. കൊളത്തൂർ സ്വദേശിയായ ആദി (23) എന്ന ഗുണ്ടയാണ് കൊല്ലപ്പെട്ടത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ, തന്റെ സുഹൃത്തായ സുചിത്രയെ കാണാനാണ് ആശുപത്രിയിലെത്തിയത്.

സുചിത്ര പ്രസവിച്ച കുഞ്ഞ് മരിച്ച വിവരമറിഞ്ഞാണ് ആദി ആശുപത്രിയിലെത്തിയത്. എന്നാൽ മദ്യലഹരിയിലായിരുന്ന ഇയാൾ ആശുപത്രി ജീവനക്കാരുമായി തർക്കത്തിലേർപ്പെടുകയും പ്രസവ വാർഡിന് സമീപം തങ്ങുകയും ചെയ്തു. ആദി അവിടെയുള്ള വിവരം അറിഞ്ഞെത്തിയ സുചിത്രയുടെ ഭർത്താവ് സൂര്യയും സുഹൃത്തുക്കളും ചേർന്ന് ഹെൽമറ്റ് ധരിച്ചെത്തി ഇയാളെ വടിവാളുകൊണ്ട് വെട്ടി വീഴ്ത്തുകയായിരുന്നു. ആശുപത്രി പരിസരത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. സംഭവത്തിന് ശേഷം സൂര്യയും സംഘവും ഒളിവിൽ പോയിരിക്കുകയാണ്. ഇവരെ കണ്ടെത്താനായി പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചു. ആശുപത്രി സുരക്ഷയെക്കുറിച്ച് വലിയ ചോദ്യചിഹ്നങ്ങൾ ഉയർത്തുന്നതാണ് ഈ സംഭവം.

 

Related Articles

- Advertisement -spot_img

Latest Articles