നജ്റാൻ: സൗദി അറേബ്യയിലെ നജ്‌റാനിൽ വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ നവവരൻ ക്രൂരമായി കൊല്ലപ്പെട്ടു. വധുവിന്റെ വീട്ടിൽ നിന്ന് ദമ്പതികൾ പുറത്തിറങ്ങുന്നതിനിടെ പെൺകുട്ടിയുടെ പിതൃസഹോദര പുത്രന്മാരാണ് യുവാവിനെ വധിച്ചത്. കുടുംബത്തിന് പുറത്തുള്ള ഒരാളെ വിവാഹം കഴിച്ചതിലുള്ള എതിർപ്പാണ് ഈ ഹീനമായ കൊലപാതകത്തിന് പിന്നിലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പെൺകുട്ടിയുടെ പിതൃസഹോദര പുത്രിയെ കുടുംബത്തിന് പുറത്തുള്ളവർക്ക് വിവാഹം ചെയ്തു നൽകുന്നത് വിലക്കുന്ന കാലഹരണപ്പെട്ട ആചാരങ്ങൾ പാലിക്കണമെന്ന ചിലരുടെ വാശിയാണ് ഈ ദാരുണ സംഭവത്തിന് കാരണമെന്ന് സുരക്ഷാ ഗവേഷകൻ ഡോ. ഫഹദ് അൽഫറാജ് പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട എല്ലാ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിയമം കൈയിലെടുക്കുന്ന ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രതികൾക്ക് അർഹമായ വധശിക്ഷ ലഭിക്കുമെന്നും അധികൃതർ വ്യക്തമാ



