എസ്.ഐ.ആർ: പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ വീണ്ടും സാങ്കേതിക കുരുക്ക്

കോഴിക്കോട്: എസ്.ഐ.ആർ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിൽ പുതിയ സാങ്കേതിക തടസ്സങ്ങൾ നേരിടുന്നതായി റിപ്പോർട്ട്. ഫോം 6എ വഴി അപേക്ഷിക്കുമ്പോൾ പുതിയ പാസ്‌പോർട്ട് നമ്പറിലെ രണ്ടാമത്തെ അക്ഷരം ടൈപ്പ് ചെയ്യാൻ വെബ്‌സൈറ്റിൽ സാധിക്കുന്നില്ലെന്നതാണ് പ്രധാന പരാതി. നിലവിൽ വെബ്‌സൈറ്റിലുള്ള ഫോർമാറ്റ് പഴയ പാസ്‌പോർട്ട് നമ്പറുകൾക്ക് അനുസൃതമായതാണെന്നും, പുതിയ സീരീസിലുള്ള പാസ്‌പോർട്ടുകൾ ഉള്ളവർക്ക് ഇത് വലിയ പ്രയാസം സൃഷ്ടിക്കുന്നുവെന്നും പ്രവാസികൾ ചൂണ്ടിക്കാട്ടുന്നു.

ഇതിനുപുറമെ, വിദേശത്ത് ജനിച്ച ഇന്ത്യൻ പൗരത്വമുള്ള കുട്ടികൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സാധിക്കാത്ത സാഹചര്യവും നിലനിൽക്കുന്നുണ്ട്. അപേക്ഷാ ഫോമിലെ ‘ജനിച്ച സ്ഥലം’ എന്ന കോളത്തിൽ ഇന്ത്യയിലെ ഏതെങ്കിലും സ്ഥലത്തിന്റെ പേര് മാത്രമേ നൽകാൻ കഴിയുന്നുള്ളൂ എന്നതാണ് ഇതിന് കാരണം. നിലവിൽ 1.15 ലക്ഷത്തിലധികം പ്രവാസികളാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിച്ചിരിക്കുന്നത്. ഈ സാങ്കേതിക പ്രശ്നങ്ങൾക്ക് എത്രയും വേഗം പരിഹാരം കാണണമെന്നാണ് പ്രവാസി സംഘടനകളുടെ ആവശ്യം

 

Related Articles

- Advertisement -spot_img

Latest Articles