23.4 C
Saudi Arabia
Sunday, March 22, 2026
spot_img

സൗദി മലയാളി സമാജം സാഹിത്യ കലണ്ടർ പ്രകാശനം ചെയ്തു.

ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ പ്രസിദ്ധീകരിച്ച 2026 വർഷത്തെ സാഹിത്യ കലണ്ടർ പ്രകാശനം ചെയ്തു. മറ്റു കലണ്ടറുകളിൽ നിന്നും തികച്ചും വ്യത്യസ്തമായി, സാഹിത്യമേഖലയിലെ സുപ്രധാന ദിവസങ്ങളും, സംഭവങ്ങളും രേഖപ്പെടുത്തിയ കലണ്ടർ തികച്ചും പുതുമയാർന്ന രീതിയിലാണ് അണിയിച്ചൊരുക്കിയത്. ദമ്മാം റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അൽമുന ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ നൗഫൽ പാലക്കോത്ത്, പ്രമുഖ മാധ്യപ്രവർത്തകൻ പി.ടി അലവിയ്ക്ക് നൽകിയാണ് കലണ്ടറിൻറെ പ്രകാശനകർമ്മം നിർവ്വഹിച്ചത്.

സൗദി മലയാളി സമാജം ദേശീയ പ്രസിഡന്റ് മാലിക് മഖ്ബൂൽ ചടങ്ങിൽ അധ്യക്ഷനായിരുന്നു. മലയാളി സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ, പ്രവിശ്യയിലെ പ്രമുഖ സാമൂഹിക സാംസ്കാരികപ്രവർത്തകരായ ഷാജി മതിലകം, മുഷാൽ തഞ്ചേരി, അഷ്‌റഫ്‌ ആലുവാ, നൗഷാദ് ഇരിക്കൂർ, അബ്ദുൽ ഖാദർ വാണിയമ്പലം, ബിജു പൂതക്കുളം, അനിൽ റഹിമ, ഹരികൃഷ്ണൻ, റഹ്‌മാൻ കാരയാട്, തുടങ്ങിയവർ സന്നിഹിതരായിരുന്നു.

സമാജം ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും നേതൃത്വം കൊടുത്ത ചടങ്ങിൽ ഡോക്ടർ അമിതാ ബഷീർ അവതാരകയായിരുന്നു. ഡോക്ടർ സിന്ധു ബിനു ചടങ്ങിന് സ്വാഗതവും, ഷനീബ് അബൂബക്കർ നന്ദിയും പറഞ്ഞു.

 

Related Articles

- Advertisement -spot_img

Latest Articles