23.4 C
Saudi Arabia
Sunday, March 22, 2026
spot_img

എസ് ഐ ആർ; റിയാദ് കെഎംസിസി ഹെൽപ് ഡസ്ക് വെള്ളിയാഴ്ച

റിയാദ്, വോട്ടർ പട്ടിക ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി കരട് പട്ടികയിൽ വരാത്ത പ്രവാസികളായ വോട്ടർമാരുടെ പേരുകൾ ചേർക്കുന്നതിന് വേണ്ടി റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഒരുക്കുന്ന ഹെല്പ് ഡസ്ക് നാളെ നടക്കും. ബത്ഹ കെഎംസിസി ഓഫീസിൽ വെള്ളിയാഴ്ച രാവിലെ ഒൻപത് മണിമുതലാണ് പ്രത്യേകം സജ്ജീകരിച്ച ഹെല്പ് ഡസ്ക് പ്രവർത്തിക്കുക.

കരട് പട്ടിക പ്രസിദ്ധീകരിച്ചതിൽ പല പ്രവാസികളിടെയുംവോട്ട് നഷ്ട്ടപ്പെട്ട സാഹചര്യമുണ്ട്. പ്രവാസികൾക്ക് ചേരുന്നതിന് വേണ്ടി ഫോറം ആറ് എ യിലാണ് അപേക്ഷ നൽകേണ്ടത്. ഓൺലൈനായി അപേക്ഷ നൽകുവാനുള്ള സഹായമാണ് ഹെല്പ് ഡസ്കിന്റെ ഭാഗമായി നൽകുക. പാസ്പോർട്ട് കോപ്പി, ഫോട്ടോ, ഇഖാമ കോപ്പി, നാഷണൽ അഡ്രസ് തുടങ്ങി ആവശ്യമായ രേഖകളുമായിട്ടാണ് പേര് ചേർക്കുവാനുള്ള അപേക്ഷ നൽകേണ്ട ആളുകൾ വരേണ്ടത്. മലയാളി സമൂഹത്തിന്റെ നിരന്തരമുള്ള ആവശ്യം പരിഗണിച്ചാണ് റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഇത്തരത്തിലുള്ള ഹെൽപ്പ് ഡസ്ക് ഒരുക്കുന്നതെന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര എന്നിവർ അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles