23.4 C
Saudi Arabia
Sunday, March 22, 2026
spot_img

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം

പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. നേരത്തെ മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് രാഹുൽ സെഷൻസ് കോടതിയെ സമീപിച്ചത്. ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്ന പ്രതിഭാഗത്തിന്റെ വാദം ഭാഗികമായി അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. രണ്ടാഴ്ചയിലേറെയായി മാവേലിക്കര സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു അദ്ദേഹം.

കർശനമായ നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നും, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ ശ്രമിക്കരുത് എന്ന വ്യവസ്ഥയും ജാമ്യ ഉത്തരവിലുണ്ട്. ആദ്യ രണ്ട് കേസുകളിൽ നേരത്തെ തന്നെ ജാമ്യം ലഭിച്ചിരുന്നതിനാൽ, ഈ കേസിൽ കൂടി ജാമ്യം ലഭിച്ചതോടെ രാഹുൽ മാങ്കൂട്ടത്തിലിന് ജയിലിൽ നിന്ന് പുറത്തിറങ്ങാനാകും. രാഷ്ട്രീയ പ്രേരിതമായ കേസുകളാണ് തനിക്കെതിരെ ചുമത്തിയതെന്ന് രാഹുലിനെ അനുകൂലിക്കുന്നവർ പ്രതികരിച്ചു.

Related Articles

- Advertisement -spot_img

Latest Articles