20.8 C
Saudi Arabia
Tuesday, March 31, 2026
spot_img

കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് ആകാശ എയർ; പ്രവാസികൾക്ക് ആശ്വാസമായി പുതിയ സർവീസ്

കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് ആകാശ എയർ പുതിയ സർവീസ് ആരംഭിക്കുന്നു. പ്രവാസികൾക്കും ഉംറ തീർഥാടകർക്കും ഏറെ ഗുണകരമാകുന്ന ഈ സർവീസ് ഉടൻ തന്നെ പ്രവർത്തനമാരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്ക് കൂടുതൽ വിമാന സർവീസുകൾ വേണമെന്ന ദീർഘകാലത്തെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. അന്താരാഷ്ട്ര തലത്തിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ആകാശ എയർ മലബാർ മേഖലയിൽ നിന്ന് പുതിയ റൂട്ടുകൾ പ്രഖ്യാപിക്കുന്നത്.

നിലവിൽ ജിദ്ദയിലേക്ക് പരിമിതമായ സർവീസുകൾ മാത്രമുള്ളത് ടിക്കറ്റ് നിരക്ക് വർധനവിനും തിരക്കിനും കാരണമായിരുന്നു. ആകാശ എയർ കൂടി എത്തുന്നതോടെ യാത്രക്കാർക്ക് കൂടുതൽ തെരഞ്ഞെടുപ്പുകൾ ലഭ്യമാകുകയും ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്നും ട്രാവൽസ് അധികൃതർ വിലയിരുത്തുന്നു. പുതിയ സർവീസിനായുള്ള സമയക്രമവും ബുക്കിംഗ് സംബന്ധിച്ച വിവരങ്ങളും ഉടൻ പുറത്തുവിടും. കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനത്തിനും കൂടുതൽ അന്താരാഷ്ട്ര വിമാനങ്ങളെ ആകർഷിക്കുന്നതിനും ഈ നീക്കം വലിയ സഹായമാകും.

 

Related Articles

- Advertisement -spot_img

Latest Articles