20.2 C
Saudi Arabia
Monday, February 9, 2026
spot_img

ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യക്ക് കിരീടം; വൈഭവ് സൂര്യവംശിക്ക് റെക്കോർഡ് സെഞ്ച്വറി

ഹരാരെ: ഇംഗ്ലണ്ടിനെ 100 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ ആറാം തവണയും അണ്ടർ 19 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടു. ഹരാരെയിൽ നടന്ന ആവേശകരമായ ഫൈനലിൽ ഇന്ത്യ ഉയർത്തിയ 412 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 40.2 ഓവറിൽ 311 റൺസിന് പുറത്തായി. 14 വയസ്സുകാരൻ വൈഭവ് സൂര്യവംശിയുടെ തകർപ്പൻ ബാറ്റിങ്ങാണ് ഇന്ത്യയുടെ വിജയത്തിൽ നിർണ്ണായകമായത്. വെറും 80 പന്തിൽ നിന്ന് 15 ഫോറുകളും 15 സിക്സറുകളുമടക്കം 175 റൺസെടുത്ത വൈഭവ്, അണ്ടർ 19 ലോകകപ്പ് ഫൈനൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറെന്ന റെക്കോർഡും സ്വന്തമാക്കി. ക്യാപ്റ്റൻ ആയുഷ് മ്ഹാത്രെ (53) വൈഭവിന് മികച്ച പിന്തുണ നൽകി. അവസാന ഓവറുകളിൽ അഭിഗ്യാൻ കുണ്ടു (40), കനിഷ്ക് ചൗഹാൻ (37*) എന്നിവരുടെ പ്രകടനമാണ് ഇന്ത്യൻ സ്കോർ 400 കടത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനായി കാലേബ് ഫാൽക്കണർ (115) പൊരുതി നോക്കിയെങ്കിലും ഇന്ത്യൻ ബൗളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ഇംഗ്ലണ്ടിനെ സമ്മർദ്ദത്തിലാക്കി. ഇന്ത്യക്കായി ആർ.എസ്. അംബരീഷ്, ദീപേഷ് ദേവേന്ദ്രൻ എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. ഒരു ഘട്ടത്തിൽ ഫാൽക്കണർ സെഞ്ച്വറിയുമായി അപകടകാരിയാകുമെന്ന് തോന്നിച്ചെങ്കിലും കനിഷ്ക് ചൗഹാൻ അദ്ദേഹത്തെ പുറത്താക്കിയതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെ അണ്ടർ 19 ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടുന്ന ടീമെന്ന തങ്ങളുടെ റെക്കോർഡ് ഇന്ത്യ ഒന്നുകൂടി ഊട്ടിയുറപ്പിച്ചു. ടൂർണമെന്റിലുടനീളം 439 റൺസ് അടിച്ചുകൂട്ടിയ വൈഭവ് സൂര്യവംശി തന്നെയാണ് ഫൈനലിലെ താരം.

Related Articles

- Advertisement -spot_img

Latest Articles