19.7 C
Saudi Arabia
Wednesday, April 1, 2026
spot_img

ജുബൈലിൽ ക്രിക്കറ്റിനായി പുതിയ ഗ്രൗണ്ട്

ജുബൈൽ: പ്രവാസലോകത്തെ കായികപ്രേമികൾക്ക് ആവേശം പകർന്ന് ജുബൈലിൽ പുതിയ ക്രിക്കറ്റ് ഗ്രൗണ്ട് സജ്ജമായി. ഗാലക്സി ക്രിക്കറ്റ് ക്ലബ്ബിന്റെ രണ്ടാമത്തെ ഗ്രൗണ്ടായ ‘ഗാലക്സി ഗാർഡൻ’, ജുബൈൽ താബ സെന്ററിന് പിൻഭാഗത്തായി പ്രവർത്തനമാരംഭിച്ചു.

കഴിഞ്ഞ ദിവസം നടന്ന ലളിതമായ ചടങ്ങിൽ ജുബൈൽ മലയാളി സമാജം ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ ഗ്രൗണ്ടിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഭാവിയിൽ മലയാളി സമാജവും ഗാലക്സി ക്രിക്കറ്റ് ക്ലബ്ബും സംയുക്തമായി ക്രിക്കറ്റ് ടൂർണമെന്റുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഗാലക്സി ക്ലബ്ബിന്റെ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് പിന്നിൽ ഇജാസ് തൊണ്ടിക്കോട്, ബിനു, പ്രവീൺ, സിയാദ്, ശ്യാം, പവൻ, ബിജു എന്നിവരും മറ്റു ക്ലബ്ബ് അംഗങ്ങളും സജീവമായി നേതൃത്വം നൽകി. ചടങ്ങിന്റെ ഭാഗമായി മധുര വിതരണവും നടന്നു.

Related Articles

- Advertisement -spot_img

Latest Articles