27.3 C
Saudi Arabia
Sunday, March 15, 2026
spot_img

മണലാരണ്യത്തിൽ സ്നേഹത്തിന്റെ നൊമ്പുതുറ; ജുബൈൽ മലയാളി സമാജത്തിന്റെ കാരുണ്യപ്രവർത്തനങ്ങൾ മാതൃകയാകുന്നു.

ജുബൈൽ : വിശുദ്ധ റമദാന്റെ പുണ്യവും കരുണയും പകർന്നുനൽകി, ജുബൈൽ മലയാളി സമാജത്തിന്റെ ഈ വർഷത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പരിസമാപ്തി കുറിച്ചു. ജുബൈൽ-ദമ്മാം ഹൈവേയ്ക്ക് സമീപമുള്ള മരുഭൂമിയിൽ ആടുകളെയും ഒട്ടകങ്ങളെയും പരിപാലിച്ച് കഠിനമായ സാഹചര്യങ്ങളിൽ ജീവിതം നയിക്കുന്ന സാധാരണക്കാരായ പ്രവാസി സഹോദരങ്ങൾക്കായി സമാജം സംഘടിപ്പിച്ച ഇഫ്താർ സംഗമം ഏറെ ഹൃദ്യമായി.

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇടയന്മാരെയും തൊഴിലാളികളെയും ഒരുമിച്ചിരുത്തി നടത്താറുള്ള ഇഫ്താർ, സമാജത്തിന്റെ എഴുവർഷത്തെ വർഷത്തെ ജൈത്രയാത്രയിലെ സുപ്രധാന ചടങ്ങാണ്.

ലേബർ ക്യാമ്പുകൾ ഉൾപ്പെടെ വിവിധ ഇടങ്ങളിലായി ഘട്ടങ്ങളിലായാണ് സമാജം ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കാറുള്ളത്. അനേകം കിലോമീറ്ററുകൾ അകലെയുള്ള ലേബർ ക്യാമ്പുകളിൽ തൊഴിലാളികൾക്കായി സംഘടിപ്പിക്കാറുള്ള ഇഫ്താറുകൾ ശ്രദ്ധേയമാണ്.

പ്രതിവർഷം ആയിരത്തിലധികം പ്രവാസികൾക്ക് ഇഫ്താർ ഒരുക്കുന്നതിനും, ഇരുന്നൂറ്റൻപതിലധികം ആളുകൾക്ക് റമദാൻ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുന്നതിനും സമാജം മുൻകൈ എടുക്കുന്നുണ്ട്. സന്മനസ്സുകളായ പ്രവാസി സുഹൃത്തുക്കളുടെയും വ്യപാര വ്യവസായികളുടെയും സഹായവും പിന്തുണയുമാണ് ഇത്തരമൊരു വലിയ ഉദ്യമം വിജയകരമായി പൂർത്തിയാക്കാൻ സമാജത്തെ സഹായിക്കുന്നത്.

സമൂഹത്തിൽ വലിയൊരു സന്ദേശമാണ് ഈ പ്രവർത്തനങ്ങൾ നൽകുന്നത്. തിരക്കേറിയ ജീവിതത്തിനിടയിലും അവഗണിക്കപ്പെടുന്ന ലേബർ ക്യാമ്പുകളിലേക്കും വിദൂരമായ മരുഭൂമികളിലേക്കും സഹായഹസ്തം നീട്ടുമ്പോൾ, അത് പ്രവാസികൾക്കിടയിൽ വലിയൊരു ഐക്യബോധം വളർത്തുന്നു. കേവലം ഭക്ഷണം നൽകുക എന്നതിലുപരി, ആ കഠിന സാഹചര്യങ്ങളിൽ ജീവിക്കുന്നവർക്ക് തങ്ങൾ ഒറ്റയ്ക്കല്ല എന്ന വലിയൊരു ആശ്വാസമാണ് സമാജം നൽകുന്നത്.
മറ്റ് കൂട്ടായ്മകൾക്ക് വലിയൊരു മാതൃകയാണ് ജുബൈൽ മലയാളി സമാജം ഈ പ്രവർത്തനങ്ങളിലൂടെ കാണിച്ച് കൊടുക്കുന്നത്.
ആഘോഷങ്ങൾക്കോ വലിയ പരിപാടികൾക്കോ മാത്രം പ്രാധാന്യം നൽകാതെ, യഥാർത്ഥത്തിൽ സഹായം ആവശ്യമുള്ളവരുടെ അടുത്തേക്ക് നേരിട്ടെത്തി കരുതലും സ്നേഹവും പകരുക എന്ന മാതൃക ഏവർക്കും അനുകരിക്കാവുന്നതാണ്. വരും നാളുകളിലും ഇത്തരത്തിലുള്ള കാരുണ്യപ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലതയോടെ മുന്നോട്ട് കൊണ്ടുപോകാൻ സമാജത്തിന് സാധിക്കട്ടെ എന്ന പ്രാർത്ഥനായിലാണ് ജൂബൈലിലെ ഓരോ മലയാളിയും.

Related Articles

- Advertisement -spot_img

Latest Articles