അമേരിക്കൻ സമ്മർദ്ദം തള്ളി ശ്രീലങ്ക; കൊല്ലപ്പെട്ട 84 ഇറാൻ നാവികരുടെ മൃതദേഹങ്ങൾ ഇറാന് വിട്ടുനൽകും

ളംബോ: അമേരിക്കയുടെ കടുത്ത രാഷ്ട്രീയ സമ്മർദ്ദങ്ങളെ അവഗണിച്ച്, കൊല്ലപ്പെട്ട 84 ഇറാൻ നാവികരുടെ മൃതദേഹങ്ങൾ ഇറാന് വിട്ടുനൽകാൻ ശ്രീലങ്കൻ സർക്കാർ തീരുമാനിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിനിടെ കൊല്ലപ്പെട്ട നാവികരുടെ ഭൗതികദേഹങ്ങൾ കൈമാറുന്നതിനെതിരെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അമേരിക്കൻ ഭരണകൂടവും കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ, അമേരിക്കയുടെ ഈ നിർദ്ദേശങ്ങൾ തള്ളിക്കൊണ്ട് മാനുഷിക പരിഗണനകൾ മുൻനിർത്തി മൃതദേഹങ്ങൾ കൈമാറാനാണ് ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനം.

അന്താരാഷ്ട്ര നിയമങ്ങളും രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര മര്യാദകളും പാലിക്കേണ്ടതുണ്ടെന്നും മൃതദേഹങ്ങൾ വിട്ടുനൽകുന്നത് മാനുഷികമായ കടമയാണെന്നും ശ്രീലങ്ക വ്യക്തമാക്കി. നിലവിലെ ആഗോള രാഷ്ട്രീയ സാഹചര്യത്തിൽ അമേരിക്കയെ ഞെട്ടിക്കുന്നതാണ് ശ്രീലങ്കയുടെ ഈ പുതിയ നിലപാട്. വരും ദിവസങ്ങളിൽ മൃതദേഹങ്ങൾ ഇറാന് കൈമാറുന്നതിനുള്ള ഔദ്യോഗിക നടപടികൾ പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles