31.5 C
Saudi Arabia
Sunday, April 26, 2026
spot_img

യുദ്ധവുമായി ബന്ധപ്പെട്ട സ്റ്റാറ്റസ് ഹായിലിൽ ഇന്ത്യൻ സ്വദേശി അറസ്റ്റിൽ .

ഹായിൽ: ഗൽഫ് രാജ്യങ്ങളിൽ നടക്കുന്ന യുദ്ധവുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ ചിത്രങ്ങൾ വീഡിയോകൾ തുടങ്ങിയവ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നവരെ പോലീസ് നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദീവസം സൗദിയിലെ ഹായിലിൽ യുദ്ധവുമായി ബന്ധപ്പെട്ട വാട്ട്സ് അപ്പ് സ്റ്റാറ്റസ് വെച്ച ഇന്ത്യൻ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു ഇപ്പോൾ ജയിലിലാണ്. ഗൾഫ് മേഖലയിൽ നടക്കുന്ന യുദ്ധവുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു വാർത്തകളും ഔദ്യോഗികമായിട്ടല്ലാതെ പ്രചരിപ്പിക്കരുതെന്ന് നേരത്തെ അധികൃതർ മുന്നറിയിപ്പ് നൽകിയതാണ്. ഇതു കാര്യമാക്കാതെ പലരും സോഷ്യൽ മീഡിയകളിൽ വരുന്ന വ്യാജവാർത്തകളും മറ്റു ചിത്രങ്ങളും പ്രചരിപ്പിക്കുന്ന സാഹചര്യമുണ്ട് അതിൽ നിന്നും എല്ലാവരും പിന്മാറണമെന്ന് എല്ലാ വിദേശികളോടും അറിയിപ്പ് നൽകാൻ പോലീസ് അധികൃതർ സാമൂഹിക പ്രവർത്തകനായ റഹീം തിരുരിനോട് അറിയിച്ചു.

റിപ്പോർട്ട് അഫ്സൽ കായംകുളം.

 

Related Articles

- Advertisement -spot_img

Latest Articles