28.2 C
Saudi Arabia
Sunday, March 15, 2026
spot_img

ബിഹാറിൽ സ്കൂൾ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് കിണറ്റിലെറിഞ്ഞു കൊന്നു; മുഖ്യപ്രതി അറസ്റ്റിൽ

പാറ്റ്‌ന: ബിഹാറിലെ സരൺ ജില്ലയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ അഞ്ചംഗ സംഘം ക്രൂരമായി പീഡിപ്പിച്ച ശേഷം കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം പെൺകുട്ടി തന്റെ തറവാട്ടു വീട്ടിലേക്ക് പോകുന്നതിനിടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. സരൺ സ്വദേശികളായ അഞ്ചംഗ സംഘം പെൺകുട്ടിയെ ബലം പ്രയോഗിച്ച് അടുത്തുള്ള കെട്ടിടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

കുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ പെൺകുട്ടിയെ അടുത്തുള്ള കിണറ്റിലെറിയുകയും പാടങ്ങളിലൂടെ ഓടി രക്ഷപ്പെടുകയും ചെയ്തു. ഉടൻ തന്നെ കിണറ്റിൽ നിന്ന് പുറത്തെടുത്തുവെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മുഖ്യപ്രതിയായ യുവരാജ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ മറ്റ് നാല് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഗ്രാമവാസികൾ വലിയ രീതിയിലുള്ള പ്രതിഷേധ പ്രകടനങ്ങൾ നടത്തി.

 

Related Articles

- Advertisement -spot_img

Latest Articles