28.2 C
Saudi Arabia
Sunday, March 15, 2026
spot_img

പാചകവാതക പ്രതിസന്ധി: അരലക്ഷത്തോളം ഹോട്ടലുകൾ അടച്ചു; മുഖ്യമന്ത്രിയുമായി തിങ്കളാഴ്ച ചർച്ച

തിരുവനന്തപുരം: കേരളത്തിൽ പാചകവാതക ക്ഷാമം അതിരൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്തെ അമ്പതിനായിരത്തോളം ഹോട്ടലുകൾ അടച്ചുപൂട്ടി. പശ്ചിമേഷ്യൻ സംഘർഷം കാരണം എൽ.പി.ജി (LPG) വിതരണം തടസ്സപ്പെട്ടതോടെ ഹോട്ടൽ വ്യവസായം കനത്ത തകർച്ച നേരിടുന്ന സാഹചര്യത്തിലാണ് ഉടമകൾ ഈ കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്. ഗ്യാസ് സിലിണ്ടറുകൾ കിട്ടാതായതും ഉള്ളവയ്ക്ക് കരിഞ്ചന്തയിൽ വൻ വില നൽകേണ്ടി വരുന്നതും സാധാരണക്കാരായ ഹോട്ടലുടമകളെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ഈ സാഹചര്യം പരിഹരിക്കുന്നതിനായി ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ തിങ്കളാഴ്ച മുഖ്യമന്ത്രിയുമായി നിർണ്ണായക ചർച്ച നടത്തും. ഗ്യാസ് വിതരണം പുനഃസ്ഥാപിക്കാനും ഹോട്ടൽ മേഖലയ്ക്ക് പ്രത്യേക പാക്കേജുകൾ അനുവദിക്കാനും ചർച്ചയിൽ ആവശ്യപ്പെടുമെന്നാണ് വിവരം. ഹോട്ടലുകൾ അടഞ്ഞുകിടക്കുന്നത് സാധാരണക്കാരെയും വിനോദസഞ്ചാര മേഖലയെയും ഒരുപോലെ ബാധിച്ചിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles