25.7 C
Saudi Arabia
Thursday, April 9, 2026
spot_img

ഹൃദയാഘാതം; കായംകുളം സ്വദേശി റിയാദിൽ മരണപെട്ടു

റിയാദ്: കായംകുളം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ മരണപെട്ടു. ആലപ്പുഴ കീരിക്കാട് തെക്ക് എൻ.എച്ച്. വില്ലയിൽ നിസാം (44) ആണ് മരണപ്പെട്ടത്. കഴിഞ്ഞ 18 വർഷമായി റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജി.ഡി.എൽ മിഡിലീസ്റ്റ് കമ്പനിയിൽ ഏവിയേഷൻ ഓപ്പറേഷൻസ് ഇൻസ്പെക്ടറായി ജോലി ചെയ്തുവരികയായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന നിസാം, രക്തക്കുഴലിലെ തടസ്സം നീക്കം ചെയ്യുന്നതിനുള്ള തുടർപരിശോധനകൾക്കായി ഇന്ന് ആശുപത്രിയിൽ പോകാനിരിക്കെയാണ് മരണം സംഭവിച്ചത്.

ജസീലയാണ് ഭാര്യ. മിൻഹാ, മിസ്ബാഅ് എന്നിവർ മക്കളാണ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കെ.എം.സി.സി ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി സിയാദ് കായംകുളത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

 

 

Related Articles

- Advertisement -spot_img

Latest Articles