കോട്ടയം: പാലായിൽ നേഴ്‌സിംഗ് വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽകണ്ടെത്തി. പാലാ നെല്ലിയാനിയിൽ കല്ലറക്കൽ സാജന്റെ മകൾ സിൽഫാ(18) യെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. തിങ്കളാഴ്‌ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം.
ഹൈദരാബാദിൽ നേഴ്‌സിംഗ് വിദ്യാർഥിയാണ് സിൽഫാ. അടുത്ത മാസം ഒന്നാം തിയ്യതി ഹൈദരാബാദിലേക്ക് തിരിച്ചു പോകാനിരിക്കെയാണ് മരണം. പാലാ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പെൺകുട്ടിയുടെ മരണ കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.