42 C
Saudi Arabia
Tuesday, August 26, 2025
spot_img

റഹീം കേസിൽ നിർണ്ണായക വിധി : 20 വർഷം തടവ് ശിക്ഷ

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക് സ്വദേശി അബ്ദുൽ റഹീമിന്റെ കേസിൽ ഇന്ന് കോടതിയുടെ നിർണ്ണായക വിധി. പൊതു അവകാശ നിയമ പ്രകാരം 20 വർഷത്തെ തടവിന് കോടതി ശിക്ഷ വിധിച്ചു. നിലവിൽ ശിക്ഷ അനുഭവിച്ച കാലാവധി ഉൾപ്പടെയായിരിക്കും ശിക്ഷ വിധിച്ചതെന്ന് മനസിലാക്കുന്നു.

സൗദി ബാലൻ മരണപ്പെട്ട കേസിൽ കോടതി നേരത്തെ റഹീമിന് വധശിക്ഷ വിധിച്ചിരുന്നു. മേൽ കേസിൽ ദിയ ധനം നൽകി സ്വകാര്യ അവകാപ്രകാരം കുടുംബം മാപ്പ് നൽകിയിരുന്നതിന്റെ അടിസ്ഥാനത്തിൽ കോടതി വധ ശിക്ഷ റദ്ദാക്കിയിരുന്നു.

വിധി പകർപ്പ് കിട്ടിയതിന് ശേഷം അഭിഭാഷകരുമായി സംസാരിച്ച് അപ്പീൽ ഉൾപ്പടെയുള്ള നിയമ സാധ്യത ആലോചിക്കുമെന്ന് റഹീം സഹായ സമിതി അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles