28 C
Saudi Arabia
Friday, October 10, 2025
spot_img

അശ്ലീല വീഡിയോ നിർമ്മിക്കാൻ വിസമ്മതിച്ചു; യുവതിക്ക് നേരെ ക്രൂര മർദ്ദനം.

കൊൽക്കത്ത: അശ്‌ളീല വീഡിയോ നിർമിക്കാനും ബാർ നർത്തകിയായി ജോലി ചെയ്യാനും വിസമ്മതിച്ച യുവതിക്ക് നേരെ ക്രൂര മർദ്ദനം. ദിവസങ്ങളോളം നീണ്ട പീഡനമാണ് യുവതി ഏറ്റുവാങ്ങിയത്. പശ്ചിമബംഗാളിലെ നോർത്ത് 24 പാർഗനാസ് ജില്ലയിലാണ് സംഭവം. കൂടുതൽ വേതനമുള്ള ജോലി വാഗ്ദാനം ചെയ്‌താണ്‌ യുവതിയെ ഫൗറയിൽ എത്തിച്ചത്. ആരിയൻ ഖാൻ എന്നയാളും മാതാവും ചേർന്നാണ് യുവതിയെ പീഡിപ്പിച്ചത്. ആറ് മാസത്തോളം യുവതിയെ ഫ്ലാറ്റിൽ അടച്ചിട്ടതായാണ് പരാതി. മർദ്ദനത്തിൽ യുവതിയുടെ കൈകാലുകളും പല്ലും ഒടിഞ്ഞിരുന്നതായും പരാതിയുണ്ട്. ദിവസങ്ങളോളം യുവതിക്ക് ഭക്ഷണം നൽകാതെ പീഡിപ്പിക്കുകയായിരുന്നു. ഇരുമ്പ് വടി കൊണ്ട് യുവതിയെ അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്‌തിരുന്നു.

യുവതി ഇപ്പോൾ സാഗോർ ദത്ത മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. യുവതിയുടെ ശരീരത്തിലുടനീളം മുറിവുകളുണ്ട്. ഖർദാഹ പോലീസ് സ്റ്റേഷനിൽ യുവതിയുടെ കുടുംബം പരാതി നൽകി. ശനിയാഴ്‌ച രാത്രി യുവതി വീട്ടിൽ നിന്ന് രക്ഷപെട്ടതോടെയാണ് വിവരം പുറം ലോകം അറിയുന്നത്. യുവതിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ കേസെടുത്തതായി പോലീസ് അറിയയിച്ചു.

നോർത്ത് 24 പർഗാനാസ് ജില്ലയിലെ പാനിഹതിയിൽ താമസിച്ചിരുന്ന യുവതി ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.ഇവിടെ നിന്നും കൂടുതൽ വരുമാനമുള്ള ജോലി വാഗ്‌ദാനം നൽകി ആരിയാൻ ഖാൻ ഫൗറയിൽ എത്തിച്ചു ദോംജൂറിലെ അയാളുടെ ഫ്ലാറ്റിൽ നിർബന്ധിതമായി തടങ്കലിൽ വെക്കുകയായിരുന്നു. പ്രതിയും പ്രതിയുടെ അമ്മ ശ്വേതാ ഖാനും ചേർന്ന് അശ്‌ളീല വീഡിയോ നിർമിക്കാനും ബാർ നർത്തകിയാകാനും നിർബന്ധിക്കുകയായിരുന്നു. യുവതി വിസമ്മതിച്ചതോടെയാണ് ഫ്ലാറ്റിൽ പൂട്ടിയിട്ട് ആറുമാസത്തോളം പീഡിപ്പിച്ചതെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു. യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് വടി തിരുകി കയറ്റാൻ ശ്രമിച്ചതായും കുടുംബം ആരോപിക്കുന്നു.

 

Related Articles

- Advertisement -spot_img

Latest Articles