ടെഹ്‌റാൻ: ഒരു ദയയുമില്ലാതെ സയണിസ്റ് രാഷ്ട്രത്തെ ആക്രമിക്കുമെന്ന് ഇറാൻ. പോരാട്ടം തുടങ്ങിയെന്നും സയണിസ്റ്റ് രാജ്യത്തിന് കനത്ത മറുപടി നൽകുമെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖൊമേനി പറഞ്ഞു. ട്രംപിന്റെ ഭീഷണിക്ക് എക്‌സിലൂടെയാണ് അദ്ദേഹം മറുപടി നൽകിയത്.
രണ്ടു പോസ്റ്റിൽ കൂടിയാണ് അദ്ദേഹം സന്ദേശം കൈമാറിയത്. യുദ്ധം തുടങ്ങിയെന്ന വാക്യത്തോടൊപ്പം വാളുമായി കോട്ടക്ക് മുന്നിൽ നിൽക്കുന്ന ഒരാളുടെ ചിത്രം പങ്ക് വെച്ചിരുന്നു. ഏഴാം നൂറ്റാണ്ടിൽ ഷിയ ഇസ്‌ലാമിലെ ആദ്യ ഇമാം ജൂത പട്ടണം കീഴടക്കിയതിൻറെ ഓർമ്മ പുതുക്കുന്നതായിരുന്നു പോസ്റ്റ്.
ജി-7 ഉച്ചകോടിക്ക് ശേഷം ഇറാനോട് നിരുപാധികം കീഴടങ്ങാൻ യു എസ് പ്രസിഡൻറ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇറാന്റെ പരമോന്നത നേതാവ് എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് ഞങ്ങൾക്കറിയാമെന്നും ഇപ്പോൾ അദ്ദേഹത്തെ ഞങ്ങൾ ലക്ഷ്യമാക്കുന്നില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയിലാണ് സയണിസ്റ്റ് രാഷ്ട്രത്തെ ഒരു ദയയും കൂടാതെ ആക്രമിക്കുമെന്ന് ഖൊമേനി പറഞ്ഞത്.