നടി കനകലത അന്തരിച്ചു. പാര്‍ക്കിൻസണ്‍സും മറവിരോഗവും ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. മലയാളത്തിലും തമിഴിലുമായി 360ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പൂക്കാലമെന്ന സിനിമയിലാണ് ഒടുവില്‍ വേഷമിട്ടത്. ആദ്യത്തെ കണ്‍മണി, കൗരവര്‍, രാജാവിന്റെ മകൻ, ജാഗ്രത, അനിയത്തിപ്രാവ് തുടങ്ങിയ മലയാള സിനിമകളിൽ ശ്രദ്ധ്യേയമായ വേഷമിട്ടിട്ടുണ്ട്.