41.9 C
Saudi Arabia
Monday, August 25, 2025
spot_img

സൗദിയിൽ സ്ത്രീകളുടെ തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നതിന് ഇനി വിലക്ക്

 

റിയാദ് : സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ ഇനി പുരുഷന്മാർക്ക് പ്രവേശിക്കാൻ പാടില്ല. പക്ഷെ അറ്റകുറ്റപണികൾക്ക് ഇത്തരം കടകളിൽ പുരുഷൻമാർക്ക് പ്രവേശനം ഉണ്ടായിരിക്കുകയും ചെയ്യും. സ്ത്രീകളുടെ വസ്ത്രങ്ങൾ തുന്നുന്ന കടകളിൽ സ്ത്രീകൾക്ക് മാത്രമായി ജോലി പരിമിതപ്പെടുത്തണമെന്നും സൗദി വാണിജ്യമന്ത്രാലയം അറിയിപ്പിൽ് പറയുന്നുണ്ട്. ഇവിടെ തൊഴിലാളികളും ഗുണഭോക്താക്കളും സ്ത്രീകളായിരിക്കണമെന്നും നിബന്ധനയുണ്ട്. വനിത ജോലിക്കാർ ജോലി അവസാനിപ്പിച്ച് പുറത്തുപോയാൽ അറ്റകുറ്റപണികൾക്കായി പുരുഷൻമാർക്ക് പ്രവേശിക്കുകയും ചെയ്യാം. ഗുണഭോക്താക്കളായ സ്ത്രീകളുടെ സ്വകാര്യത കണക്കിലെടുത്ത് സ്ത്രീകളുടെ തയ്യൽ കടകൾ പ്രത്യേക രീതിയിൽ രൂപകൽപ്പന ചെയ്യുകയും വേണം. അകത്തുള്ളവരെ പുറത്തുനിന്ന് കാണാൻ സാധിക്കുകയും ചെയ്യരുത്.
സുരക്ഷാ ക്യാമറകൾ സ്ഥാപിക്കുകയും എൻട്രി, എക്സിറ്റ് റൂട്ട്, ജോലി സമയം, ഇലക്ട്രോണിക് പേയ്‌മെൻ്റ് രീതികളുടെ സ്റ്റിക്കറുകൾ, ക്യുആർ കോഡ് സ്റ്റിക്കർ, സർക്കാർ ഏജൻസികളിൽ നിന്നുള്ള നിർദ്ദേശങ്ങൾ എന്നിവ സൂചിപ്പിക്കുന്ന സ്റ്റിക്കറുകൾ ഒഴികെ സ്റ്റോറിൻ്റെ മുൻഭാഗത്ത് മറ്റു സ്റ്റിക്കറുകൾ പതിക്കുകയും ചെയ്യരുത്. അതേസമയം, സ്ത്രീകളുടെ തയ്യൽ കടകളിലെ ഗ്ലാസുകൾ സുതാര്യമാകരുതെന്നും നിബന്ധനയുണ്ട്.

Related Articles

- Advertisement -spot_img

Latest Articles