ജിദ്ദ: റാബിക്കിൽ മരണമടഞ്ഞ പാലക്കാട് സ്വദേശി രാധാകൃഷ്ണന്റെ മൃതദേഹം നാളെ നാട്ടിൽ സംസ്‌കരിക്കും. ചെർപ്പുളശ്ശേരി കാറൽമണ്ണ സ്വദേശി ചെറങ്ങോട്ടുകോളേരി രാധാകൃഷ്ണൻ (48) ഹൃദയസ്‌തംഭനം മൂലം റാബിക്കിൽ മരണപ്പെട്ടിരുന്നു.
വിമുക്ത ഭടനായ രാധാകൃഷ്‌ണൻ അഞ്ചു കാനൂസ് കോൺട്രാക്റ്റിംഗ് കമ്പനിയിൽ സ്റ്റോർ കീപ്പറായി ജോലി ചെയ്‌തു വരികയായിരുന്നു. തിങ്കളാഴ്ച്ച പുലർച്ചെ പുറപ്പെടുന്ന ഇൻഡിഗോ വിമാനത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചേരുന്ന മൃതദേഹം പൊതു ദർശനത്തിന് ശേഷം തിരുവിലാമല ഐവർ മഠത്തിൽ സംസകരിക്കും.
പിതാവ്: ഗോവിന്ദൻ, മാതാവ്: പരേതയായ പാറുകുട്ടി, ഭാര്യ : ജിഷ വെള്ളാരംപാറ കാറൽമണ്ണ, മക്കൾ :അശ്വിൻ ( ഡിഗ്രി വിദ്യാർത്ഥി), അഭിനവ് (പത്താം ക്ലാസ്) രാജലക്ഷ്മി ഏക സഹോദരിയാണ്.
നിയമ നടപടി ക്രമങ്ങൾക്ക് കെഎംസിസി പ്രവർത്തകരായ മുഹമ്മദ്കുട്ടി പാണ്ടിക്കാട്, ഗഫൂർ, ഹംസപ്പ, തൗഹാദ് എന്നിവർ നേതൃത്വം നൽകി