കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിന്റെ മൂന്നു നില കെട്ടിടം തകർന്നു വീണു. മെഡിക്കൽ കോളേജ് പതിനാലാം വാർഡിന്റെ ഒരു ഭാഗമാണ് തകർന്ന് വീണത്.
അപകടത്തിൽ ഒരു കുട്ടിയടക്കം രണ്ട് പേർക്ക് പരിക്കുണ്ട്. ഇവരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
പോലീസും ഫയർ ഫോയ്‌സും സ്ഥലത്തെത്തി രക്ഷാ പ്രവർത്തങ്ങൾ തുടങ്ങി. പൊളിഞ്ഞ കെട്ടിടത്തിനകത്ത് ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്.