കോട്ടയം: ടിപ്പർ ലോറിയുടെ ടയർ മാറ്റുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. ചെങ്ങനാശേരി ബൈപാസിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടിയാണ് യുവാവിന് ഷോക്കേറ്റത്. മാമ്പുഴക്കേരി നെടിയകാലപറമ്പിൽ രാജുവിൻറെയും സാന്റിയുടെയും മകൻ സിജോ രാജുവാണ് മരിച്ചത്.
ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിങ്കളാഴ്‌ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. കഴിഞ്ഞ പത്ത് വർഷമായി സിജോ ഈ സ്ഥാപനത്തിൽ ജോലി ചെയ്‌തു വരികയായിരുന്നു.



