തിരുവനന്തപുരം: തുടർ ചികിത്സാർഥം മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്. നാളെ പുലർച്ചെയാണ് യാത്ര ഷെഡ്യുൾ ചെയ്‌തിരിക്കുന്നത്. ഒരാഴ്ചയിൽ കൂടുതൽ അമേരിക്കയിൽ തങ്ങുമെന്നാണ് അറിയുന്നത്.
അമേരിക്കയിലെ മായോ ക്ലിനിക്കിൽ മുഖ്യമന്ത്രി നേരത്തെ ചികിത്സ തേടിയിരുന്നു. അതിന്റെ തുടർ പരിശോധനക്കും ചികിത്സക്കും വേണ്ടിയാണ് അദ്ദേഹം നാളെ അമേരിക്കയിലേക്ക് പോകുന്നത്. ദുബായ് വഴിയാണ് മുഖ്യമന്ത്രിയുടെ യാത്ര.