മദീന: തമിഴ്‌നാട് സ്വദേശി മദീനയിൽ മരണപെട്ടു. തഞ്ചാവൂർ രാജഗിരി സ്വദേശി രാജ്‌മുഹമ്മദാണ് മരണപ്പെട്ടത്. ഭാര്യയും രണ്ട് മക്കളുമുൾപ്പടെ കുടുംബ സമേതം കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിനെത്തിയതായിരുന്നു. ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കി മദീന സന്ദർശനത്തിനിടയിൽ കാർഡിയാക് അറസ്‌റ്റ് വരികയായിരുന്നു. പിന്നാലെ സ്‌ട്രോക്കും ബ്രെയിൻ ഡെത്തുകൂടി സംഭവിച്ചിരുന്നു. മദീനയിലെ കിംഗ് ഫഹദ് ആശുപത്രിൽ വെച്ചായിരുന്നു മരണം.
മകൻ മുഹമ്മദ് ഷാജഹാൻ, ഭാര്യ ഫാത്തിമ ബീവി തുടങ്ങിയവർ മദീനയിലുണ്ട്. മുഹമ്മദ് ഷഫീഖ് മുവാറ്റുപുഴയുടെ നേതൃത്വത്തിലുള്ള മദീന കെഎംസിസി വെഫയർ ടീം തുടർ നടപടി ക്രമങ്ങൾ പൂർത്തിയാക്കി. വെള്ളിയാഴ്‌ച അസർ നിസ്‌കാരത്തിന് ശേഷം ജന്നത്തുൽ ബഖീഹിൽ മറവ് ചെയ്യും.