കോഴിക്കോട്: മലപ്പുറത്ത് മരണപ്പെട്ട 18 കാരിക്കും നിപ സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങളോടെ മരിച്ച മങ്കട സ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചത്.
പൂന വൈറോളജി ലാബിൽ നിന്നുള്ള പരിശോധന ഫലം പോസിററ്റീവാവുകയായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു യുവതി മരിച്ചത്.
കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ച സാഹര്യത്തിൽ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയതായി ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. മൂന്ന് ജില്ലകളിലും ഒരേപോലെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. 26 കമ്മിറ്റികൾ എല്ലാ ജില്ലയിലും രൂപീകരിച്ചിട്ടുണ്ട്.