കൽപറ്റ: വയനാട് സുൽത്താൻ ബത്തേരി സ്വദേശിയെ ഇസ്രായേലിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. ബത്തേരി കോളിയാടിയിലെ ജിനേഷ് പി സുകുമാരനീയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
80 വയസ്സുള്ള സ്ത്രീയെ കുത്തി കൊലപ്പെടുത്തിയ ശേഷം ജിനേഷ് ആത്മഹത്യ ചെയ്‌തതാണെന്നാണ് അറിയുന്നത്. കുറച്ചു കാലമായി ജറൂസലമിൽ കെയർ ഗിവർ ആയി ജോലി ചെയ്‌തു വരികയായിരുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല