അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ ജയിലും 10000 റിയാൽ പിഴയും നാടുകടത്തലും ശിക്ഷലഭിക്കുമെന്ന് വീണ്ടും വീണ്ടും ആവർത്തിച്ച് ഹജ്ജ് മന്ത്രാലയം. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുകയും ചെയ്യും. നാടുകടത്തുന്നവർക്ക് സൗദിയിലേക്ക് പ്രവേശന വിലക്കുണ്ടാകുകയും ചെയ്യും.
അനുമതി ഇല്ലാത്തവരെ ഹജിനായി കൊണ്ടുവരുന്ന വാഹനങ്ങൾ പിടിക്കപ്പെട്ടാൽ ഡ്രൈവർക്ക് 6 മാസം വരെ തടവും 50,000 റിയാൽ വരെ പിഴയും ഏർപ്പെടുത്തും. വിദേശിയാണ് നിയമം ലംഘിക്കുന്നതെങ്കിൽ അയാളെ നാടുകടത്തുകയും സൗദിയിലേക്ക് പിന്നീട് വിലക്കുകയും ചെയ്യും.