28.5 C
Saudi Arabia
Friday, August 22, 2025
spot_img

അസ്ട്രാസെനക കോവിഡ് വാക്സീൻ പിൻവലിച്ചു, പാർശ്വഫലമെന്ന റിപ്പോർട്ട്;

മുംബൈ: കോവിഡ് വാക്സീനുകൾ വിപണിയിൽനിന്നും അസ്ട്രാസെനക പിൻവലിച്ചു. വാക്സിന്റെ പാർശ്വഫലങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്യുപെട്ടിരുന്നു. വ്യവസായ കാരണങ്ങളാണ് പിൻവലിക്കുന്നതിന് വിശദീകരണമെങ്കിലും പാർശ്വഫലങ്ങളുടെ റിപ്പോർട്ടാണ് കാരണമെന്ന് മനസ്സിലാക്കുന്നു.

ഇന്ത്യയിൽ കൊവിഷീൽഡ് എന്ന പേരിൽ സിറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇതു പുറത്തിറക്കിയത്. ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രാസെനക വികസിപ്പിച്ച വാക്സീനാണ് കോവിഷീല്‍ഡ്. ജാമി സ്കോട്ട് എന്ന യു കെ കാരൻ കോവിഷീൽഡ് സ്വീകരിച്ചപ്പോൾ ആരോഗ്യ പ്രശ്നങ്ങളുണ്ടായി എന്നു ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചിരുന്നു. ഇതേതുടർന്നാണ് വാക്സീനെ സംബന്ധിച്ച ആശങ്കകൾ ഉടലെടുക്കുന്നത്. ജാമി സ്കോട്ടിന്റെ പരാതി ശരിവയ്ക്കുന്ന മറുപടിയാണ് കമ്പനി കോടതിയിൽ നൽകിയത്. കോവിഷീൽഡ് വാക്സീൻ എടുത്തവർക്ക് രക്തം കട്ടപിടിക്കുന്ന രോഗമുണ്ടാകാനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നാണ് കമ്പനി കോടതിയെ അറിയിച്ചത്.

Related Articles

- Advertisement -spot_img

Latest Articles