ചണ്ഡീഗഢ്: ഹരിയാനയില്‍ പ്രതിസന്ധി നേരിടുന്ന നയാബ് സിംഗ് സൈനിയുടെ ബിജെപി സര്‍ക്കാറിനെതിരെ കോണ്‍ഗ്രസിനെ സഹായിക്കാൻസന്നദ്ധമാണെന്ന് ജെ ജെ പി. മുന്‍ ഉപ മുഖ്യമന്ത്രിയും ജെ ജെ പി നേതാവുമായ ദുഷ്യന്ത് ചൗട്ടാലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപി യെ അധികാരത്തിൽ നിന്നും പുറത്താക്കാൻ കോണ്‍ഗ്രസ് പരിശ്രമിക്കേണ്ട സമയമാണിതെന്നും ചൗട്ടാല പറഞ്ഞു. പ്രതിപക്ഷ നേതാവ് അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ ജെ ജെ പി യുടെ മുഴുവന്‍ എം.എല്‍.എമാരും പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സര്‍ക്കാരിനെ പിന്തുണച്ചിരുന്ന ഏഴ് സ്വതന്ത്ര എംഎല്‍എ മാരില്‍ മൂന്ന് പേര്‍ പിന്തുണ പിന്‍വലിച്ചതാണ് നയാബ് സിംഗ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. 90 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷം 45 ആണ്. ബിജെപിക്ക് 40 അംഗങ്ങളും ജെജെപിക്ക് 10 അംഗങ്ങളുമാണ് നിയമസഭയില്‍ ഉള്ളത്. ഹരിയാനയില്‍ കോണ്‍ഗ്രസിന് 30 അംഗങ്ങളുമുണ്ട്. 2019ല്‍ ജെ.ജെ.പി. ബി ജെ പ്പോയോടൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ചിരുന്നു.