ഒട്ടാവ: മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാനഡയിലെ താമസസ്ഥലത്താണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്, കൊല്ലം ഇരവിപുരം സ്വദേശിയാണ് യുവതി. പനമൂട് ചാനക്കഴികം ആൻറണി വില്ലയിൽ ബനാൻസിന്റെയും രജനിയുടെയൂം മകൾ അനീറ്റ ബെനാൻസ്(25) ആണ് മരിച്ചത്.
അനീറ്റയുടെ കൂടെ താമസിക്കുന്നവരാണ് ടൊറന്റോയിലെ താമസസ്ഥലത്തെ ശുചിമുറിയിൽ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച്ച ഉച്ചക്കയായിരുന്നു സംഭവം. പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകളയുള്ളൂ.