ഹാനോയ്: വിയറ്റ്നാമിൽ സഞ്ചാര ബോട്ട് മറിഞ്ഞ് 34 പേർ മരിച്ചു. ഹാ ലോംഗ് ബേയിലുണ്ടായ അപകടത്തിൽ നിരവധിപേരെ കാണാതായി.
കാലാവസ്ഥ മോശമായതിനെ തുടർന്ന് ബോട്ട് അപകടത്തിൽ പെടുകയായിരുന്നു. എട്ട് കുട്ടികളും മരിച്ചവരിൽ ഉൾപ്പെടും. കനത്ത മഴ തെരച്ചിലിന് തടസ്സം സൃഷ്ടിക്കുന്നതായി റിപ്പോർട്ടുണ്ട്.
11 പേരെ രക്ഷാപ്രവർത്തകർക്ക് രക്ഷിക്കാൻ സാധിച്ചു. തലസ്ഥാനമായ ഹാനോയിയിൽ നിന്നും വിനോദസഞ്ചാരത്തിനായി എത്തിയവരാണ് അപകടത്തിൽപെട്ടത്.