കണ്ണൂർ: ചെമ്പല്ലിക്കുണ്ടിൽ രണ്ടര വയസ്സുള്ള കുഞ്ഞുമായി പുഴയിൽ ചാടിയ അമ്മയുടെ മൃതദേഹം കണ്ടെത്തി. നാട്ടുകാരും ഫയർഫോയ്‌സും ചേർന്ന് കുഞ്ഞിനായി തെരച്ചിൽ തുടരുകയാണ്.
പുലർച്ചെ രണ്ടരയയോടെയായിരുന്നു സംഭവം ഉണ്ടായത്. സ്‌കൂട്ടറിലെത്തിയ റിമ എന്ന പ്രദേശവാസിയായ യുവതിയാണ് കുഞ്ഞുമായി പുഴയിൽ ചാടിയത്. സ്ഥലത്ത് മീൻ പിടിച്ചു കൊണ്ടിരുന്നവർ സംഭവം കണ്ടയുടനെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.