34.2 C
Saudi Arabia
Thursday, August 21, 2025
spot_img

ആരോഗ്യ – നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ച് കേളി റൗദ ഏരിയ

റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിൻ്റെ മുന്നോടിയായി നടക്കുന്ന ഒൻപതാമത് റൗദ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി ആരോഗ്യ – നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. റൗദയിലെ സ്വാദ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഏരിയാ ജീവകാരുണ്യ കൺവീനർ ഷാജി കെ.കെ അധ്യക്ഷനായി. കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗം കൺവീനർ നസീർ മുളളൂർക്കര പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രവാസജീവിതത്തിൽ സ്ഥിരമായി നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളും, ചികിത്സാ സൗകര്യങ്ങളുടെ പ്രാപ്യത, അടിയന്തര ആരോഗ്യപരിചരണത്തിന്റെ അറിവില്ലായ്മ, തൊഴിൽ സംബന്ധമായും മറ്റും നേരിടുന്ന നിയമ പ്രശ്നങ്ങൾ തൊഴിലിടങ്ങളിലെ സുരക്ഷാ പ്രശ്നങ്ങൾ, തൊഴിൽ കരാറുകൾ, വിസ, ഇൻഷുറൻസ്, നിയമാവകാശങ്ങൾ എന്നിവയെക്കുറിച്ചുള്ള അവബോധക്കുറവ് ഇവയെല്ലാം പ്രവാസികൾക്കുള്ള വലിയ വെല്ലുവിളികളാണ്. ഈ യാഥാർഥ്യങ്ങളെ മുൻനിർത്തിയാണ് കേളി റൗദ ഏരിയാ ഇത്തരത്തിൽ ക്ലാസ് സംഘടിപ്പിച്ചത്.

ഹൃദയാരോഗ്യം, രക്തസമ്മർദ്ദ നിയന്ത്രണം, പ്രമേഹം, ഭക്ഷണശീലങ്ങളുടെ പ്രാധാന്യം, പ്രവാസജീവിതത്തിലെ മാനസിക സമ്മർദ്ദങ്ങളെ ചെറുക്കാനുള്ള മാർഗങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി മൗവസാത് ആശുപത്രിയിലെ കാർഡിയോളജി വിഭാഗം ആരോഗ്യപ്രവർത്തകൻ അനീഷ് കുമാർ ആരോഗ്യ ക്ലാസെടുത്തു. പ്രവാസികളുടെ തൊഴിൽ, വിസ, ഇൻഷുറൻസ്, നിയമാവകാശങ്ങൾ, നിയമപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്ന മാർഗങ്ങൾ എന്നിവയെക്കുറിച്ച് ഇന്ത്യൻ എംബസി കമ്മ്യൂണിറ്റി വെൽഫെയർ വിഭാഗം ഉദ്യോഗസ്ഥൻ ഷറഫുദീൻ വിശദീകരിച്ചു.

ഏരിയാ രക്ഷാധികാരി കൺവീനർ സതീഷ് വളവിൽ, സംഘാടക സമിതി ചെയർമാൻ സലിം പി.പി, ഏരിയാ സാംസ്‌കാരിക വിഭാഗം കൺവീനർ പ്രഭാകരൻ ബേത്തൂർ, മലയാളം മിഷൻ സൗദി ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്റ്റീഫൻ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. ഏരിയാ സെക്രട്ടറി ബിജി തോമസ് സ്വാഗതവും ഏരിയാ സമ്മേളന സംഘാടക സമിതി ആക്റ്റിംഗ് കൺവീനർ മുഹമ്മദ് ഷഫീഖ് നന്ദിയും പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles